Friday, October 2

കുറ്റിപ്പുറം മിനി പമ്പക്കടുത്ത് അപകടം ഓട്ടോ ഡ്രൈവർ മരിച്ചു

കുറ്റിപ്പുറം : മിനി പമ്പയിൽ ലോറിയും ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടു ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാടഞ്ചേരി സ്വദേശി ഇരട്ടപ്പറമ്പില്‍ മുഹമ്മദ്കുട്ടി (57)
ആണ് മരിച്ചത്. അപകടം ദേശീയപാതാ 66 ലെ മിനി പമ്പക്കടുത്ത് ആണ് അപകടം.
ഇന്ന് പുലര്‍ച്ചെ 1.15-ന് ആയിരുന്നു അപകടം മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ദീർഘകാലം എടപ്പാളിൽ ഓട്ടോ ഡ്രൈവർ ഡ്രൈവർ ആയിരുന്നു മുഹമ്മദ്കുട്ടി.