Tuesday, October 14

മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊടിഞ്ഞി മഹല്ലിൽ മരണപ്പെട്ടത് 3 പേർ

തിരൂരങ്ങാടി : മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊടിഞ്ഞി മഹല്ലിൽ മരണപ്പെട്ടത് മൂന്നുപേർ. വെള്ളിയാഴ്ച യാണ് കൊടിഞ്ഞി മഹല്ലിൽ മൂന്നു മരണങ്ങൾ ഉണ്ടായത്. ആദ്യം മരണപ്പെട്ടത് കൊടിഞ്ഞി എരുകുളം സ്വദേശിയും ചെറുപ്പാറ ബാബുസലാം മദ്രസക്ക് സമീപം താമസക്കാരനും ആയ തയ്യിൽ അബ്ദുറഹ്മാൻ (56) എന്ന അബ്ദുവാണ്. രാത്രിയാണ് അബ്ദു മരണപ്പെട്ടത്. രാവിലെ 7 മണിയോടെ അൽ അമീൻ നഗർ സ്വദേശി വിറ്റാട്ടിൽ ബീരാൻകുട്ടി ഹാജി (75) മരണപ്പെട്ടു. അല്പം കഴിഞ്ഞപ്പോൾ കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി കല്ലിങ്ങൽ ഹംസ (67) യും മരണപ്പെട്ടു. മൂവരും അതത് പ്രദേശങ്ങളിൽ സാമൂഹ്യ രംഗത്ത് സജീവമുള്ള ആളുകൾ ആയിരുന്നു.

അബ്ദുവിന്റെയും ബീരാൻ കുട്ടി ഹാജിയുടെയും മയ്യിത്ത് നിസ്കാരം 11 മണിക്ക് നടത്തി. ഹംസയുടേത് വൈകുന്നേരം 5.30 നും. ഒരേ ദിവസം തന്നെ മൂന്നു മയ്യത്തുകൾക്കാണ് കൊടിഞ്ഞിപ്പള്ളി സാക്ഷ്യം വഹിച്ചത്.

അബ്ദുവിന്റെ കുടുംബ വിവരങ്ങൾ:

കൊടിഞ്ഞി എരുകുളം സ്വദേശിയും ചെറുപ്പാറ ബാബുസ്സലാം മദ്രസയുടെ സമീപം താമസിക്കുന്ന പരേതനായ തയ്യിൽ കുഞ്ഞറമു’ഹാജിയുടെ മകനും അബ്ദുറഹ്മാൻ (ബാർബർ അബ്ദു 56) നിര്യാതനായി
പഴയ കാല ജീപ്പ് ഡ്രൈവർ ആയിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു.
ഭാര്യ: ഹഫ്സത്ത്
മക്കൾ: റംലത്ത്, റാഷില, ഫാത്തിമനാജിയ, മുഹമ്മദ് അജ്സൽ, ഫാത്തിമ ഹാനിയ്യ,
മരുമക്കൾ: സഹീദ് എടരിക്കോട്, ഇല്യാസ് പാക്കടപ്പുറായ, സുനീർ മാതോട്ടം
സഹോദരങ്ങൾ: ഫാത്തിമ കുട്ടി, ഖദീജ, ആമിന, റസിയ, അബ്ദുൽ ഹമീദ്, ഇബ്രാഹീം പരേതനായ മൊയ്തീൻ, സൈതാലി.

കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശി വിറ്റാട്ടിൽ ബീരാൻ കുട്ടി ഹാജി (75). ഭാര്യ ജമീല. മക്കൾ: ഹസ്സൈനാർ, സലാം മാസ്റ്റർ പാലത്തിങ്ങൽ എ എം യു പി സ്കൂൾ), ജുബൈരിയ, മിഷാഹൽ, ജുമാന, മരുമക്കൾ: ഗഫൂർ ചെമ്മാട്, മുജീബ് റഹ്മാൻ തെന്നല, റഹീന, സമീന, ആതിക.

ഹംസ(ചിത്രം)
കൊടിഞ്ഞി ഫാറൂഖ് നഗർ ഹംസ കല്ലിങ്ങൽ(67)അന്തരിച്ചു.
ഭാര്യ:നഫീസ.
മക്കൾ: മുഹമ്മദ്‌ ഫാറൂഖ്, മുഹമ്മദ്‌ റഫീഖ്, ഫസീല, മുഹമ്മദ്‌ ഷഫീഖ്.
മരുമക്കൾ:ഖാലിദ് (വേങ്ങര),ഷാഹിന,തസ്‌നി,ദിൽഷാന.
സഹോദരങ്ങൾ:പരേതയായ ആമിന,റാബിയ,കദീജ,അക്ബർ അലി,ഉസ്മാൻ,ഫയാസ്,ശിഹാബുദ്ധീൻ.

error: Content is protected !!