Saturday, February 14

പി എസ് എം ഒ കോളേജിൽ പഠിച്ച 55 പേർ ജനപ്രതിനിധികൾ: ആദരവ് 17 ന്

മലപ്പുറം:
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച
പി എസ് എം ഒ കോളേജ് അലുംനി അംഗങ്ങൾക്ക് ഫെബ്രുവരി 17 ന്
ജനകീയ ആദരവ്
നൽകുമെന്ന്
സംഘാടകർ വാർത്താ സമ്മേളനത്തിൽ
പറഞ്ഞു.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ
ത്രിതല പഞ്ചായത്തുകളിലെക്കും,
നഗരസഭകളിലെക്കും
ജനപ്രതിനിധികളായി
അലുംനി അംഗങ്ങളിൽ നിന്നും 55 പേർ
തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ
4 അംഗങ്ങളും
വേങ്ങര, കണ്ണമംഗലം,
നന്നമ്പ്ര , താനാളൂർ
കൽപകഞ്ചേരി,
പെരുവള്ളുർ ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ടുമാരും
തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും
കൊണ്ടോട്ടി, മങ്കട ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡണ്ടുമാരും
കോട്ടക്കൽ, പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർമാൻമാരും
പി എസ് എം ഒ അലുംനി അംഗങ്ങളാണ്.
കോളേജ് യൂണിയൻ
തിരഞ്ഞെടുപ്പിൽ
മത്സരിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെ
പൊതുരംഗത്ത് വന്നവരാണ് ദുരിപക്ഷം പേരും

17 ന് ഉച്ചക്ക് 2 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ
നടക്കുന്ന ചടങ്ങിൽ
അലുംനി അംഗങ്ങളും
കേരള നിയമസഭാ സാമാജികമരുമായ
ഡോ: കെ ടി ജലീൽ
അസ്വ:എൻ ശംസുദ്ധിൻ ,
മാണി സി കാപ്പൻ
ടി വി ഇബ്രാഹിം എന്നിവരും മാനേജ്മെൻ്റ് കമ്മിറ്റി
പ്രസിഡണ്ട് കെ പി എ മജീദ് എം എൽ എയും പങ്കെടുക്കും. പരിപാടിയുടെ
പോസ്റ്റർ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷാഹിന നിയാസിക്ക്
നൽകി കൊണ്ട് ജില്ലാ കലക്ടർ വി ആർ വിനോദ് പ്രകാശനം ചെയ്തു. ചടങ്ങിൽ
എ ഡി എം കെ ദേവകി.മുഖ്യാതിഥിയായി.

പത്രസമ്മേളനത്തിൽ അഡ്വ: സി പി മുസ്തഫ , മുജീബ് താനാളൂർ, എം അബ്ദുൽ അമർ , ബാബു കെ നയീം, ഷാഹിന നിയാസി,
എന്നിവർ പങ്കെടുത്തു.

error: Content is protected !!