സ്വര്‍ണം കടത്താന്‍ പുത്തന്‍ മാര്‍ഗങ്ങളുമായി കള്ളക്കടത്തു സംഘം, പൂട്ടാന്‍ കസ്റ്റംസും ; പിടികൂടിയത് 3.87 കോടി രൂപയുടെ 6.3 കിലോ സ്വര്‍ണം

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് കള്ളക്കടത്ത് സംഘം സ്വീകരിക്കുന്നത്. എന്നാല്‍ അത് ഏതു വിധേനയും തകര്‍ക്കുവാനുള്ള പോരാട്ടം തുടരുകയാണം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍. ഇക്കഴിഞ്ഞ ഒരു ആഴ്ചക്കിടെ കോഴിക്കോട് വിമാനത്താവളത്തില്‍ 3.87 കോടി രൂപ വിലമതിക്കുന്നതും വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ചു കടത്താന്‍ ശ്രമിച്ചതുമായ 6304 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

പതിവ് രീതികളില്‍ ഒന്നായ ശരീരഭാഗങ്ങളിലൂടെ ഒളിച്ചു കടത്തുന്നത്തിനു പുറമെ വ്യാപരാവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന ചുരിദാറുകളില്‍ കുഴമ്പ് രൂപത്തില്‍ തേച്ചു പിടിപ്പിച്ച നിലയിലും കടലാസ് ഷീറ്റുകള്‍ക്ക് ഇടയിലും ഫ്‌ലവര്‍ വയ്‌സുകള്‍ക്കിടയിലും ഒക്കെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്ന രീതികളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

92 ലക്ഷം രൂപ വില മതിക്കുന്ന 1462 ഗ്രാം തൂക്കം ഉള്ള 24 കാരറ്റ് സ്വര്‍ണമാണ് ഒരു യാത്രക്കാരി അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ചു കൊണ്ട് വന്ന സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്തത്. മറ്റു മാര്‍ഗങ്ങള്‍ ആയ ചുരിദാറുകള്‍ക്കിടയില്‍ സ്വര്‍ണമിശ്രിതം തേച്ചു പിടിപ്പിക്കല്‍, കടലാസ് ഷീറ്റ്കളിലും കടലാസ് പെട്ടിയിലും ഒളിപ്പിക്കല്‍, സ്വര്‍ണമിശ്രിതത്തിന്റെ പൊടി കവറുകളില്‍ ആക്കി ഫ്‌ലവര്‍ വയ്‌സില്‍ ഒളിപ്പിക്കല്‍ എന്നിവയിലൂടെ കടത്താന്‍ ശ്രമിച്ച 5 സംഭവങ്ങളിലൂടെ പിടിച്ചെടുത്ത സ്വര്‍ണമിശ്രിതത്തില്‍ നിന്നും വേര്‍തിരിക്കാന്‍ ആയത് 24 കാരറ്റ് പരിശുദ്ധവും 1.17 കോടി രൂപ വിപണി മൂല്യം ഉള്ളതുമായ 1892 ഗ്രാം സ്വര്‍ണമാണ്. ഈ കേസുകളില്‍ മൂന്നു യാത്രക്കാരെ അറസ്റ്റ് ചെയ്യുകയുണ്ടായി.

error: Content is protected !!