വെന്നിയൂര്‍ ജി എം യു പി സ്‌കൂളിലെ ചുറ്റുമതിലിന് 6 ലക്ഷം അനുവദിച്ചു

തിരൂരങ്ങാടി : വെന്നിയൂര്‍ ജിഎം യുപി സ്‌കൂളിലെ ചുറ്റു മതിലിന് 6 ലക്ഷം അനുവദിച്ചു. എസ് എസ് കെയില്‍ നിന്നും ലഭിച്ച 6 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് ചുറ്റു മതിലിന്റെ പണി പൂര്‍ത്തിയാക്കിയത്. നിലവില്‍ 80 മീറ്റര്‍ മതിലിന്റെ പണിയാണ് പൂര്‍ത്തിയായതെങ്കിലും ഇനിയും എണ്ണൂറ് മീറ്ററോളം മതിലിന്റെ പണി പൂര്‍ത്തിയാകാന്‍ ഉണ്ട്. ചുറ്റുമതില്‍ ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു.

ഡിപിസി എസ് എസ് കെ പി മനോജ് കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇപിഎസ് ബാവ, വാര്‍ഡ് കൗണ്‍സിലര്‍ സി പി സുലൈഖ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം ഡി മഹേഷ്, പരപ്പനങ്ങാടി ഏഇഒ എം സക്കീന ,പരപ്പനങ്ങാടി ബിപിസി വി എം സുരേന്ദ്രന്‍, പിടിഎ പ്രസിഡണ്ട് അസീസ് കാരാട്ട്, എസ് എം സി ചെയര്‍മാന്‍ പി അബ്ദുല്‍ മജീദ് ,ഹെഡ്മാസ്റ്റര്‍ ഐ.സലീം പ്രസംഗിച്ചു

error: Content is protected !!