
തിരൂരങ്ങാടി : നഗരസഭയുടെ 2023-24 വാര്‍ഷിക പദ്ധതിയില്‍ 8 ലക്ഷം രൂപ വകയിരുത്തി സ്ഥാപിച്ച തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയിലേക്കുള്ള പുതിയ 6 ഫ്രീസറുകള്‍ സമര്‍പ്പിച്ചു. ഫ്രീസര്‍ സമര്‍പ്പണം നഗരസഭ ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സന്‍ സുലൈഖ കാലൊടി നിര്‍വ്വഹിച്ചു.
താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ആകെയുണ്ടായിരുന്ന ഒരു ഫ്രീസിയര്‍ കാലപ്പഴക്കം മൂലം ഉപയോഗമല്ലാത്ത അവസ്ഥയില്‍ ആയിരുന്നു. പലപ്പോഴും ഒന്നില്‍ കൂടുതല്‍ ബോഡികള്‍ വരുന്നതും നിലവിലെ ആശുപത്രിയുടെ ജനത്തിരക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ആവശ്യമായ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയത്.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സിപി ഇസ്മായില്‍, ഇക്ബാല്‍ കല്ലുങ്ങല്‍, ഇ പി. ബാവ, സിപി സുഹ്‌റാബി, സോന രതീഷ്, ആശുപത്രി സൂപ്രണ്ട് ഡോ :പ്രഭുദാസ്, കൗണ്‍സിലര്‍മാരായ പികെ അസീസ്,അഹമ്മദ് കുട്ടി കക്കടവത്ത്, സി എച് അജാസ്, ആരിഫ വലിയാട്ട്, വഹീദ ചെമ്പ, എച് എം സി മെമ്പര്‍മാരായ എം അബ്ദുറഹ്‌മാന്‍ കുട്ടി, സിദ്ധീഖ് പനക്കല്‍, അയ്യൂബ് തലാപ്പില്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.