15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് കഠിന തടവും പിഴയും

വേങ്ങര : 15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് 4 വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും ശിക്ഷ. വേങ്ങര പത്ത് മൂച്ചി പാക്കട സ്വദേശി പള്ളിയാളി കോയാമുവിനെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പ്രതി പിഴ അടക്കുന്ന പക്ഷം മുഴുവന്‍ തുകയും ഇരക്ക് നല്‍കണമെന്നും ജഡ്ജ് ഫാത്തിമബീവി എ. വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവും അനുഭവിക്കേണ്ടിവരും.

സെപ്തംബര്‍ 8 നാണ് കേസിനാസ്പദമായ സംഭവം. വേങ്ങര കച്ചേരിപ്പടിയിലുള്ള ജുമാ മസ്ജിദില്‍ നിസ്‌ക്കരിക്കാനായി വന്ന പ്രതി മഗരിബ് നിസ്‌ക്കാരത്തിന് ശേഷം 7 മണിയോടെ പള്ളിപ്പറമ്പില്‍ വെച്ച് 15 കാരനെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വേങ്ങര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വേങ്ങര പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ടി.കെ ഉണ്ണികൃഷ്ണനായിരുന്നു കേസ്സിന്റെ അന്വേഷണോദ്യോഗസ്ഥന്‍. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷമ മാലിക് ഹാജരായി. പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 13 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 13 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ് പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍ ശ്രീമതി. സ്വപ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

error: Content is protected !!