
തിരൂരങ്ങാടി: വർഷങ്ങളായി മലിനജലം റോഡിലേക്ക് വിടുന്നതിൽ പ്രതിഷേധിച്ച്
തിരൂരങ്ങാടി പനമ്പുഴ റോഡ് നിവാസികൾ പ്രക്ഷോഭത്തിലേക്ക് . തിരൂരങ്ങാടി – കൊളപ്പുറം, റോഡിലേക്കാണ് വർഷങ്ങളായി മലിനജലം ഒഴുക്കിവിടുന്നത്.
തിരൂരങ്ങാടി സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പുറത്തുവിടുന്ന വെള്ളം പൊതുനിരത്തിലൂടെയാണ് ഒഴുകുന്നത്.
സമീപത്തെ പല വീടുകളിലെയും കിണറുകൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും, കുടുംബങ്ങൾ പുറത്തുനിന്ന് കുടിവെള്ളം വാങ്ങേണ്ടിവരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് .
ഇത് കാരണം റോഡ് വളരെ പെട്ടെന്ന് തകരുന്നു. വാഹന ങ്ങൾ പോകുമ്പോൾ വഴിയായാത്രക്കാരുടേയും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടേയും ദേഹത്തിലേക്ക് മലിനജലം തെറിച്ച് വൃത്തി ഹീനമാകുന്നു.
വർഷങ്ങളായി പരാതി പറഞ്ഞിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. ഇതേതുടർന്നാണ് പനമ്പുഴ റോഡ് കൂട്ടായ്മ പ്രക്ഷോഭ രംഗത്തിറങ്ങിയിട്ടുളളത്. ഇതിൻ്റെഭാഗമായി കഴിഞ്ഞ ദിവസം ഇവിടെ ബോർഡ് സ്ഥാപിക്കുകയുണ്ടായി. പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന്നായി കൂട്ടയ്മ യുടെ യോഗം ഇന്ന് വൈകുന്നേരം ഏഴിന് നടക്കുന്നുണ്ട്.
പ്രത്യക്ഷ സമര പരിപാടികളും നിയമപരമായ നടപടികളും ഇതിൽ തീരുമാനിക്കും.
