Thursday, October 1

എം.എസ്.എഫ് കാമ്പസ് എക്പ്രസിന് പി.എസ്.എം.ഒ കോളേജില്‍ ഉജ്ജ്വല സ്വീകരണം

തിരൂരങ്ങാടി: മലപ്പുറം ജില്ലാ എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് എക്‌സ്പ്രസിന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ കോളേജ് യൂണിറ്റ് എം.എസ്.എഫ് സ്വീകരിച്ചത്. സ്വീകരണം തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് ഉദ്ഘാടനം ചെയ്തു. പി.കെ അനീസ് അധ്യക്ഷനായി.
ജാഥ ക്യാപ്റ്റന്‍ ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് ഫര്‍ഹാന്‍ ബിയ്യം, വൈസ് ക്യാപ്റ്റന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ:ജസീല്‍ പറമ്പന്‍, ഡയറക്ടര്‍ എന്‍.കെ നിഷാദ് കോര്‍ഡിനേറ്റര്‍മാരായ കെ.വി സലാഹുദ്ദീന്‍, ആസിഫ് കൂരി, അജ്മല്‍ തൂവക്കാട്, ജാഫര്‍ ചാഞ്ചേരി, ബാപുട്ടി ചെമ്മാട്, ഷഹാന ശര്‍ത്തു, കെ.സി വാജിദ്, കെ.സി ഫവാസ്, ഫാരിസ് പുതുപ്പറമ്പ് പ്രസംഗിച്ചു. യൂണിറ്റ് എം.എസ്.എഫ് ഭാരവാഹികള്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.