Tuesday, October 13

ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു, മക്കൾക്ക് ഗുരുതര പരിക്ക്

തിരൂർ : മക്കളോടൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മക്കൾക്ക് ഗുരുതര പരിക്ക്. നിറമരുതൂർ പഞ്ചാരമൂല മേലെ വീട്ടിൽ ഹിഷാമിൻ്റെ ഭാര്യയും പൂക്കയിൽ പുല്ലേയിൽ ഇസ്മയിലിൻ്റെ മകളുമായ തെസ്നി (35) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മക്കളായ ഫാത്തിമ ഷെസ (14) , ഷെസാൻ മുസ്തഫ (8) എന്നിവരെ ഗുരുതരമായ പരിക്കുകളോടൊ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 6.45 ന് പൂക്കയിൽ ഉണ്ണിയാൽ റോഡിൽ ഐസ് ഫാക്ടറിക്ക് സമീപത്ത് വെച്ചാണ് അപകടം.
കൂട്ടായി തിരൂർ റൂട്ടിലോടുന്ന കല്ലിങ്ങൽ ബസ് ആണ് അപകടം ഉണ്ടാക്കിയത്. സ്കൂട്ടിയിൽ ഇടിച്ച്
പൂക്കയിൽ ഉള്ള തറവാട് വീട്ടിൽ നിന്നും ജനതാ ബസാറിലുള്ള വീട്ടിലേക്ക് വരികയായിരുന്നു തെസ്നിയും മക്കളും.
കൂട്ടായിയിൽ നിന്നും തിരൂരിലേക്ക് വരികയായിരുന്ന കല്ലിങ്ങൽ ബസ് റോങ്ങ് സൈഡിലേക്ക് കയറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിനടിയിൽ പെട്ട സ്കൂട്ടിയുമായി അല്പം മുന്നോട്ട് പോയാണ് ബസ് നിർത്തിയത്. ഈ സമയം യുവതി ബസ്സിന് അടിയിൽ ആയിരുന്നു. അപകടം നടന്ന ഉടനെ തന്നെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. കബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ഉണ്ണിയാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.