
ഭരണസേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി വില്ലേജ് ഓഫീസും സ്മാർട്ട് സംവിധാനത്തിലേക്ക്. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ നിർവഹിച്ചു. തിരൂരങ്ങാടി വില്ലേജ് വിഭജിച്ച് തിരൂരങ്ങാടി, തൃക്കുളം വില്ലേജുകൾ പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ ഓഫീസുകളിൽ ജനങ്ങൾക്ക് നിരന്തരം കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കി, ആവശ്യമായ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തിരൂരങ്ങാടിയിൽ രണ്ട് വില്ലേജ് ഓഫീസുകൾ വേണമെന്ന ആവശ്യം വില്ലേജ് പുനഃക്രമീകരണത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സേവനങ്ങൾ വേഗത്തിലും സുതാര്യമായും കടലാസ് രഹിതമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.
തിരൂരങ്ങാടി എം.എൽ.എ. പി.എം.എ. സമീർ അധ്യക്ഷത വഹിച്ചു. എ.ഡി.എം. പി.ഒ. സാദിഖ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കിയ ജില്ലാ നിർമിതി കേന്ദ്രം പ്രോജക്ട് മാനേജർ കെ.ആർ. ബീനയെയും കരാറുകാരനെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. തിരൂരങ്ങാടി
ബിന.കെ.ആര്(പ്രോജക്ട് മാനേജര്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രം,മലപ്പുറം) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.ഹബീബ ബഷീര്‍ ചെയര്‍പേഴ്സണ്‍ തിരൂരങ്ങാടി നഗരസഭ, ഇ.കെ.ബഷീര്‍ (പ്രസിഡന്റ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്),
എം.അബ്ദുറഹിമാന്‍കുട്ടി (വൈസ് ചെയര്‍പേഴ്സണ്‍,തിരൂരങ്ങാടി നഗരസഭ)
ഷാഹിന തിരുനിലത്ത്, ഇക്ബാല്‍ കല്ലിങ്ങല്‍ , സി.പി.സുഹറാബി, വി.വി.അബു,
അയൂബ് തലാപ്പില്‍, മോഹനന് വെനിയൂര്‍, യുകെ മുസ്ഥഫ മാസ്റ്റര്‍
.സി.പി നൗഫൽ, കെ. .രത്നാകരന്
ശശിധരന് പുനശ്ശേരി
അന്‍വര്‍ സാദത്ത് സി.പി.
.സുരേന്ദ്രന്.പി, എം ബി രാധാകൃഷ്ണൻ, തഹസില്‍ദാര്‍ ബീനീഷ്. വില്ലേജ് ഓഫീസര്‍ പ്രവീണ്‍കുമാര്‍ പ്രസംഗിച്ചു. വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും ഘോഷയാത്ര പ്രൗഢമായി.
ചെമ്മാട് കൊടിഞ്ഞി റോഡിൽ താലൂക്ക് ആശുപത്രിക്ക് സമീപത്താണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിച്ചിട്ടുള്ളത്. നിലവിൽ ബ്ലോക്ക് റോഡ് ജംഗ്ഷനിൽ ഉള്ള ഓഫിസ് കെട്ടിടം സൗകര്യം ഇല്ലാത്തതിനെ തുടർന്നാണ് പുതിയ സ്ഥലത്ത് സ്മാർട്ട് ഓഫീസ് നിർമിച്ചത്.
ജില്ലാ പൈതൃക മ്യൂസിയമായ ഹജൂർ കച്ചേരി വളപ്പിൽ റെസ്റ്റ് ഹൗസിനോട് ചേർന്നുള്ള സ്ഥലത്ത് അനുവദിച്ച നാലര സെൻ്റ് സ്ഥലത്താണ് പുതിയ വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കുന്നത്. കഴിഞ്ഞ LDF സർക്കാരിൻ്റെ കാലത്താണ് പുതിയ സ്ഥലത്തേക്ക് വില്ലേജ് ഓഫീസ് അനുവദിച്ചത്.
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും ആധുനിക രീതിയിൽ സ്മാർട്ട് ആക്കാൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ
കെട്ടിട നിർമാണത്തിനായി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ തന്നെ കെട്ടിട നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. കഴിഞ്ഞ നവംബറിൽ ആണ് പ്രവൃത്തി തുടങ്ങിയത്. നിർമിതിക്ക് ആണ് കെട്ടിട നിർമാണ ചുമതല.
