വൈലത്തൂർ : ഓട്ടോ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു ഡ്രൈവർ മരിച്ചു. താനാളൂർ പകര സ്വദേശി കടയാക്കോട്ടിൽ മമ്മി ഹാജിയുടെ മകൻ മുയ്തുപ്പ (46) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 നാണ് സംഭവം. വൈലത്തൂർ – താനാളൂർ റോഡിൽ ചുരങ്ങര ജുമാ മസ്ജിദിന് സമീപത്ത് വെച്ചാണ് അപകടം. അയൽവാസിയുടെ ട്രിപ്പ് പോയി മടങ്ങുകയായിരുന്നു മുയ്തുപ്പ. നിയന്ത്രണം വിട്ട് മറിഞ്ഞു മരത്തിലിടിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നാളെ.