നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വാർഡ് 11 തെയ്യാലയിലെ നാവുരുത്തി പ്രദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ പതിറ്റാണ്ടുകളോളം പഴക്കമുള്ള സ്വപ്നമാണ് വെങ്ങാട്ടമ്പലം നാവുരുത്തിറോഡ് ഡ്രൈനേജ് നിർമ്മാണത്തിലൂടെ സഫലമായത്. മഴക്കാലത്ത് വെള്ളം കെട്ടികിടന്ന് ഈ പ്രദേശത്തുകാർ ഏറെ പ്രയാസത്തിലായിരുന്നു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Go3ceoDoV3TJcJYoDh51RA
പലവട്ടം തൊട്ടടുത്ത പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമൊക്കെ ദിവസങ്ങൾ തള്ളിനീക്കിയ ഇവിടുത്തുകാർക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ് വെങ്ങാട്ടമ്പലം-നാവുരുത്തി റോഡ് ഡ്രൈനേജ്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് നന്നമ്പ്ര ഡിവിഷൻ മെമ്പർ പി.പി അനിതയുടെ ശ്രമഫലമായാണ് ബ്ലോക്ക്പഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഡ്രൈനേജ് നിർമ്മിച്ചത്.
തിരൂരങ്ങാടി ബ്ലോക്ക്പഞ്ചായത്ത് മെമ്പർ പി.പി അനിത ഉൽഘാടനം ചെയ്തു. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ധന്യാദാസ് അധ്യക്ഷത വഹിച്ചു. പി.കെ.എം ബാവ, കെ.കെ സൈതലവി, ദാസൻ കൈതക്കാട്ടിൽ, ഹുസൈൻ ഞാറക്കാട്ടിൽ, പി.കെ നജീബ്, സിദ്ധീഖ് തെയ്യാല, നാസർ പുല്ലൂണി, പി മുഹമ്മദ് ഷാഫി, എൻ.വി അബ്ദുസ്സലാം, അലി മുസ്ലിയാർ, സൈതാലി ഞാറക്കടവത്ത് തുടങ്ങിയവർ സംസാരിച്ചു.