
തിരൂരങ്ങാടി : ബാക്കിക്കയം റഗുലേറ്ററിന്റെ ജലനിരപ്പ് 2.50 മീറ്ററായി ക്രമീകരിക്കുന്നതിന് ആവശ്യമായ ഷട്ടറുകള്‍ അടയ്ക്കുന്നതിന് തിരൂരങ്ങാടി തഹസില്‍ദാർ സാദിഖ് പി ഒ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നന്നമ്പ്ര പഞ്ചായത്തിലെ ഓള്‍ഡ് കട്ട് മുതൽ മുക്കം തോട് വരെയുള്ള ചെളി നീക്കം ചെയ്യുന്നതിനും, പാറയില്‍ പ്രദേശത്തെ താല്‍ക്കാലിക ബണ്ടിന് ഫിനാൻഷ്യൽ സാങ്‌ഷൻ ലഭ്യമാക്കുന്നതിനും, ചീര്‍പിങ്ങൽ ഷട്ടര്‍ ആവശ്യമായ അളവില്‍ ക്രമീകരിച്ച് അടയ്ക്കുവാനും യോഗത്തില്‍ തീരുമാനമായി. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി നഗരസഭാ ഉപാദ്ധ്യക്ഷ സി പി സുഹ്റാബി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഇക്ബാല്‍ കല്ലുങ്ങൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അലി ഒടിയില്‍ പീച്ചു, നന്നമ്പ്ര പഞ്ചായത്ത് മെമ്പര്‍ സൗദ മരക്കാരുട്ടി, നന്നമ്പ്ര പാടശേഖരം കണ്‍വീനര്‍ മരക്കാരുട്ടി എ കെ, മൈനര്‍ ഇറിഗേഷന്‍. അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷാജി യു വി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സംഗീത വി, എന്നിവരും, റവന്യു, കൃഷി, വാട്ടര്‍ അതോറിറ്റി, നഗരസഭാ, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.