വേങ്ങര ബസ്റ്റാന്റിലിരുന്ന് മദ്യപിച്ച് പോലീസിനെതിരെ അസഭ്യം പറഞ്ഞ മധു പോലീസ് കസ്റ്റഡിയിൽ
വേങ്ങര: വേങ്ങര ബസ്റ്റാന്റിലിരുന്ന് പോലീസിനെയും എസ് എച്ച് ഒ മുഹമ്മദ് ഹനീഫയെയും അസഭ്യം പറഞ്ഞ മധുവിനെ ഐ പി മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു.
ലഹരി വിൽപ്പന കേസിൽ ഇയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുറത്തിറങ്ങിയശേഷം കഴിഞ്ഞദിവസം വേങ്ങര ബസ് സ്റ്റാൻഡിൽ മദ്യക്കുപ്പി കയ്യിൽ പിടിച്ച് വേങ്ങര പോലീസിനെ പരസ്യമായി അസഭ്യം പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.ഇതിനെ തുടർന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മെമ്പർമാർ ഒപ്പിട്ട പരാതി വേങ്ങര പോലീസിന് നൽകിയിരുന്നു. വേങ്ങര പോലിസ് എത്തിയപ്പോൾ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ് എടുത്തു.
വേങ്ങര ബസ്റ്റാന്റ് പരിസരങ്ങളിൽ ലഹരി ഉപയോഗിക്കുകയും വിതരണം നടത്തുകയും ചെയ്തിരുന്ന ഇയാൾക്കെതിരെ വ്യാപക പരാതിയാണുള്ളത്.