തിരൂരങ്ങാടി :- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റ് കണ്ണൂരും സഹകരണ വകുപ്പ് തിരൂരങ്ങാടിയും സംയുക്തമായി സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് സഹകരണ സെമിനാറും ക്ലാസും സംഘടിപ്പിച്ചു. സെമിനാര്‍ തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇ. പ്രേം രാജ് ഉദ്ഘാടനം ചെയ്തു.
ഇ നരേന്ദ്രദേവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐസിഎം കണ്ണൂരിലെ അധ്യാപകനായ കെസിഎസ് കുട്ടി ഭരണസമിതി അംഗങ്ങളുടെ ചുമതലുകളും ഉത്തരവാദിത്വങ്ങളെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസ് എടുത്തു. തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിന് കീഴിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ഏകദേശം 285 ഓളം ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്തു. ഇന്‍സ്പെക്ടര്‍മാരായ അബ്ദുള്‍ അനീഷ് കെ , സജിത്ത് പി , കെ.ടി വിനോദ്, വിജയകുമാര്‍ കെ., രഞ്ചിത്ത് . ആര്‍എം, പ്രമോദ്.എന്‍.കെ. എന്നിവര്‍ സംബന്ധിച്ചു. ഐസിഎം കണ്ണൂരിലെ അധ്യാപകനായ വി എന്‍ ബാബു സ്വാഗതവും ഓഫീസ് സൂപ്രണ്ട് ബാബുരാജന് എന്‍ പി നന്ദിയും പറഞ്ഞു.