Monday, March 2

ചെമ്മാട് ബ്ലോക്ക് റോഡ് നവീകരണം പൂര്‍ത്തിയായി ഇന്ന് മുതൽ വാഹനങ്ങള്‍ ഓടും



തിരൂരങ്ങാടി: ചെമ്മാട് ബ്ലോക്ക് റോഡില്‍ ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തിയായി. തിരൂരങ്ങാടി നഗരസഭ
2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ദിവസമായി നടത്തിയ പ്രവൃത്തിയോടെ ഗതാഗതം സുഗമമായി. ശനി (13-5-2023) മുതല്‍ ബസ്സുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ സാധാരണ പോലെ ഇതിലൂടെ വണ്‍വേ സമ്പ്രദായത്തില്‍ ഓടും. രണ്ട് ദിവസമായി ചെമ്മാട്ട് ഗതാഗതം ക്രമീകരിച്ചിരുന്നു. ചെമ്മാട്ടെ പഴയ ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് ബസ്സുകള്‍ സര്‍വീസ് നടത്താന്‍ സൗകര്യപ്പെടുത്തിയിരുന്നു. ശനിയാഴ്ച്ച മുതല്‍ ബ്ലോക്ക് റോഡിലെ പുതിയ ബസ്സ്റ്റാന്റില്‍ ബസ്സുകള്‍ വീണ്ടും പ്രവേശിക്കും.

error: Content is protected !!