തിരൂരങ്ങാടി : നന്നമ്പ്ര വെറ്ററിനറി ഡിസ്പെന്‍സറിയില്‍ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി. പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റഹിയാനത്ത് ടീച്ചര്‍ നിര്‍വഹിച്ചു. കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയായ സൗജന്യ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാം ഘട്ടത്തിനാണ് തുടക്കം കുറിച്ചത്
വെറ്ററിനറി സര്‍ജന്‍ ഡോ. സബീര്‍ ഹുസൈന്‍.കെ വി മാരകമായ ബ്രൂസെല്ലോസിസ് രോഗത്തിനെക്കുറിച്ചും പ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടമാരായ പ്രവീണ്‍ എസ്, മനോജ് എം എന്നിവര്‍ പശുകുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി. വൈസ് പ്രസിഡന്റ് എവി മൂസ കുട്ടി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമിത്ര, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബാപ്പുട്ടി, മെമ്പര്‍മാരായ തച്ചറക്കല്‍ കുഞ്ഞി മുഹമ്മദ്, ബാലന്‍ സി എം, നടുത്തൊടി മുഹമ്മദ്കുട്ടി, സിദ്ദിഖ് ഒള്ളക്കന്‍, ഷാഹുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.