അവസരം നഷ്ടപ്പെടുത്തരുത് ; തിരൂരങ്ങാടി നഗരസഭ സൗജന്യ അപസ്മാര ചികിത്സാ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു ; കൂടുതല്‍ വിവരങ്ങള്‍ക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയുടെയും കോഴിക്കോട് മെയ്ത്ര ആശുപത്രിയുടെയും സഹകരണത്തോടെ ജൂലൈ 2 ന് ഞായറാഴ്ച്ച ചെമ്മാട് തൃക്കുളം ഗവണ്മെന്റ് ഹൈസ്‌കൂളില്‍ വെച്ച് മെഗാ അപസ്മാര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാലത്ത് 10.00 മണി മുതല്‍ ഉച്ചക്ക് 2.00 മണി വരെയായി നടത്തപ്പെടുന്ന ക്യാമ്പില്‍ മെയ്ത്രയുടെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും നിര്‍ദ്ദേശങ്ങളും രോഗ നിര്‍ണ്ണയങ്ങളും ചികിത്സ പ്രതിവിധികളും ഉണ്ടായിരിക്കും.

നഗരസഭാ പ്രദേശങ്ങളില്‍ അപസ്മാര രോഗത്തിന്റെ വ്യത്യസ്തങ്ങളായ ലക്ഷണങ്ങളാല്‍ പ്രയാസപ്പെടുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു നല്ല അവസരമാണ് ജൂലൈ 2 ന് നടക്കുന്നതെന്ന് ഭരണസമിതി അറിയിച്ചു.

ഇത് വരെ ഈ മേഖലയില്‍ നടന്നിട്ടില്ലാത്ത വ്യത്യസ്തമായ ഒരു ക്യാമ്പിനാണ് അപസ്മാര ചികിത്സക്ക് പ്രത്യേക എപിലെപ്‌സി ഡിപ്പാര്‍ട്‌മെന്റോട് കൂടി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് മെയ്ത്രയുടെ സഹകരണത്തോടെ തിരൂരങ്ങാടി നഗരസഭ വഴിയൊരുക്കുന്നത്. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനും വിജയിപ്പിക്കാനും എല്ലാവരും ശ്രമിക്കണമെന്നും നഗരസഭാ ഭരണ സമിതി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9207 702 091, 8139 000 789 നമ്പറുകളില്‍ ബന്ധപ്പെടുക

error: Content is protected !!