അനധികൃതമായി പണം കടത്തുന്നതിനിടെ 2 പേർ വാഹനവുമായി വേങ്ങര പോലീസിന്റെ പിടിയിൽ

വേങ്ങര : അനധികൃതമായി പണം കടത്തുന്നതിനിടെ 2 പേർ വാഹനവുമായി വേങ്ങര പോലീസിന്റെ പിടിയിൽ. ഇവരിൽ നിന്ന് 53 ലക്ഷത്തി എൺ പ്പതിനായിരം രൂപയും കടത്താനുപയോഗിച്ച വാഹനവും പൊലീസ് പിടികൂടി. മഞ്ചേരി പുല്പറ്റ കിടങ്ങഴി സ്വദേശി കറപ്പഞ്ചേരി നിഷാജ് (28), തൃക്കലങ്ങാട് അമരക്കാട്ടിൽ അബിദാസ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരം കിട്ടിയതനുസരിച്ച്
ജില്ലാ പൊലിസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം വേങ്ങര എസ്എച്ച് ഒ. എം മുഹമ്മദ് ഹനീഫ എസ്ഐ ടി ഡി ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലിസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ വേങ്ങര പിക്കപ്പ് സ്റ്റാന്റിനടുത്ത് വച്ചാണ് പണം കൂടിയത്. കൊടുവള്ളിയിൽ നിന്ന് വേങ്ങരയിലേക്ക് വിതരണത്തിനായി എത്തിച്ച പണമാതിന്ന് സംശയിക്കുന്നു. ഓട്ടോ റിക്ഷയുടെ ഡ്രൈവർ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്നും പൊലിസ് പറഞ്ഞു.

error: Content is protected !!