തിരൂരങ്ങാടി : റോഡിലെ ഗതാഗതത്തിന് തടസ്സമായി നിന്നിരുന്ന പൊന്തക്കാടുകള്‍ വെട്ടിയും ചപ്പ് ചവറുകള്‍ മാറ്റിയും ശുചീകരണ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയ പാറക്കടവ് – കളത്തിങ്ങല്‍ പാറ വികസന സമിതിയുടെ (പി.കെ.വി.എസ്) പ്രവര്‍ത്തനം ഏറെ പ്രശംസനീയമായി. കളത്തിങ്ങല്‍ പാറ, അരീപാറ, കുരു ഒടി, ശാന്തി നഗര്‍ എന്നീ പ്രദേശങ്ങളിലെ റോഡുകളിലാണ് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ആശ്വാസകരമാവുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്റ്റാര്‍ മുഹമ്മദും ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍.എം. റഫീഖും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയര്‍മാന്‍ വി.പി. ചെറീദ്, കണ്‍വീനര്‍ അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ട്രഷറര്‍ സി.എം. ശരീഫ് മാസ്റ്റര്‍, സി.എ. കുട്ടി ഹാജി, എം. മൊയ്തീന്‍ മാസ്റ്റര്‍, വി.പി. അഹമ്മദ് കുട്ടി എന്നിവര്‍ സംബന്ധിച്ചു.
വി.പി. മുഹമ്മദ് ബാവ, വി.പി. പീച്ചു , സി.എം. ചെറീദ്, കെ.എം. ഹനീഫ, വി. റസാഖ്, കെ.ടി. ജാഫര്‍,സി.അബ്ദുറഹ്‌മാന്‍, സി.എം. അബൂബക്കര്‍ , വി.പി. ലത്തീഫ്, കല്ലാക്കന്‍ മുഹമ്മദ്,കൊല്ലഞ്ചേരി കോയ ,സി.ഹസ്സന്‍ നേതൃത്വം നല്‍കി.
കുന്നത്ത് പറമ്പ് – ചുഴലി റോഡില്‍ കുരു ഒടി ജംഗ്ഷനില്‍ പി.കെ.വി.എസ് സ്ഥാപിച്ച ട്രാഫിക് സേഫ്റ്റി മിറര്‍ ദാറുത്തര്‍ബിയ കോളേജ് മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.പി. റാഷിദ് ബിന്‍ ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.