വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് ചലഞ്ചിന് തുടക്കം

മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് സ്ഥാപിച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കാനും ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന ശീലം ഒഴിവാക്കാനുമായാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വള്ളിക്കുന്നിലെ 17 വിദ്യാലയങ്ങളിലും വരും ദിവസം പെൻ ബോക്‌സ് ചലഞ്ച് നടപ്പാക്കുമെന്നും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമ്മസേനകൾക്ക് കൈമാറാനും നിർദേശങ്ങൾ നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

പെൻ ബോക്‌സ് ചാലഞ്ച് പദ്ധതിക്ക് പാറക്കൽ എ.എം.യു.പി സ്‌കൂളിൽ തുടക്കമായി. വളവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് പി.സി നജ്മത്ത് പെൻ ബോക്‌സ് സ്‌കൂൾ ലീഡർക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ പി.എ അലിക്കുട്ടി. ശുചിത്വമിഷൻ ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സൺ ജിജേഷ്, പി.ടി.എ പ്രസിഡൻറ് ഹബീബ്‌റഹ്‌മാൻ, അധ്യാപകരായ സലാം, പി. ഗീത, സുധാകുറുപ്പ്, സ്‌കൂൾലീഡർ അസ്ഹാർ എന്നിവർ പങ്കെടുത്തു.

പെൻ ബോക്‌സ് ചാലഞ്ച് പദ്ധതിക്ക് തവനൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ ഓഫീസുകളിലും വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി നസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.വി ശിവദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. രാജേഷ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!