തൃശൂര്‍ : വളര്‍ത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്കന് മരിച്ചു. ചാലക്കുടി കുറ്റിച്ചിറയില്‍ സ്വദേശി ഷാജു (56) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കുന്നതിനിടെയില്‍ ഷാജുവിനെ അക്രമിക്കുകയായുരുന്നു. അക്രമത്തില്‍ പരുക്കേറ്റ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.