വേങ്ങര കെഎസ്ഇബി അറിയിപ്പ്

വേങ്ങര : എടരിക്കോട് സബ്‌ സ്റ്റേഷനിൽ നിന്നും കൂരിയാട് സബ്‌സ്റ്റേഷനിലേക്കുള്ള 33kV ലൈനിലെ പോസ്റ്റുകൾ രാത്രിയിലുണ്ടായ കനത്ത മഴയിൽ ചരിഞ്ഞു പോയതിനാൽ കൂരിയാട് സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ഇത് വെകുന്നേരത്തോടെ മാത്രമേ ശരിയാക്കുവാൻ കഴിയുകയുള്ളു എന്നാണറിയുന്നത്. മറ്റു സബ്‌ സ്റ്റേഷനുകളിൽ നിന്നും പരിമിതമായ തോതിൽ ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പരമാവധി സ്ഥലങ്ങളിൽ സപ്ലൈ നൽകാൻ ശ്രമിക്കുന്നുണ്ട്. ആയതിനാൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഓവർലോഡ് ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

error: Content is protected !!