പരീക്ഷകള്‍ മാറ്റി
കാലിക്കറ്റ് സര്‍വകലാശാല 28-ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും 30-ലേക്ക് മാറ്റി. ഡിസംബര്‍ 2021 പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് പരീക്ഷ ഒക്‌ടോബര്‍ 3-ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങളിലും സമയത്തിലും മാറ്റമില്ല.
വിമണ്‍ സ്റ്റഡീസ് അസി. പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠന വിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ഒക്‌ടോബര്‍ 2-ന് മുമ്പായി wshod@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 8848620035, 9496902140.
എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്‌സ് വിഭാഗത്തില്‍ എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് സ്വാശ്രയ കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സ്‌പോര്‍ട്‌സ്, ഭിന്നശേഷി സംവരണ വിഭാഗങ്ങളിലേക്കുള്‍പ്പെടെയാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ 29-ന് രാവിലെ 10.30-ന് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി സപ്തംബര്‍ 30 ആണ്. ഫോണ്‍ 0487 2384656, 9037834596
എം.എ. എക്കണോമിക്‌സ് സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്‌സ് വിഭാഗത്തില്‍ എം.എ. എക്കണോമിക്‌സ് കോഴ്‌സിന് എസ്.സി., സ്‌പോര്‍ട്‌സ്, ഭിന്നശേഷി വിഭാഗങ്ങളില്‍ ഓരോ സീറ്റു വീതം ഒഴിവുണ്ട്. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താല്‍പര്യമുള്ളവര്‍ 29-ന് രാവിലെ 10.30-ന് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. എസ്.സി. വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ നിയമപ്രകാരം അര്‍ഹരായ മറ്റ് സംവരണ വിഭാഗങ്ങളിലുള്ളവരെയും പരിഗണിക്കും. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി സപ്തംബര്‍ 30 ആണ്. ഫോണ്‍ 0487 2384656, 9037834596
ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്
(കോഴിക്കോട് എഡിഷനിലും പ്രസിദ്ധീകരിക്കണം)
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍ 0495 2761335, 9645639532, 9895843272.
സാമൂഹിക സേവന സര്‍ട്ടിഫിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2021 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി 12 ദിവസത്തെ സാമൂഹിക സേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുന്നതിനുള്ള തീയതി ഒക്‌ടോബര്‍ 25 വരെ നീട്ടി. ഫോണ്‍ 0494 2400288, 2407356.
പരീക്ഷ മാറ്റി
28-ന് നടത്താന്‍ നിശ്ചയിച്ച എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.എ. അറബിക് പ്രാക്ടിക്കല്‍ ഏപ്രില്‍ 2022, 2023 പരീക്ഷകള്‍ 27-ലേക്ക് മാറ്റി. മറ്റു പരീക്ഷകളില്‍ മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.എഡ്. 1, 3 സെമസ്റ്റര്‍ ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.