
തിരൂരങ്ങാടി: കനത്ത മഴയില്‍ വന്‍ കൃഷിനാശം. തിരൂരങ്ങാടി നഗരസഭയില്‍ ചെരപ്പുറത്താഴം പാടശേഖരത്തില്‍ 35 ഹെക്ടര്‍ കൃഷിയിടത്തിലെ നെല്‍കൃഷി ഞാറ് വെള്ളത്തിലായി. മൂന്ന് ടണ്‍ ഉമ നെല്‍വിത്താണ് കര്‍ഷകര്‍ വയലില്‍ ഇറക്കിയിരുന്നത്. വിളവെടുക്കാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇരുപതോളം കര്‍ഷകര്‍ ചെരപ്പുറത്താഴത്ത് വിത്തിറക്കിയിരുന്നു.
കൃഷിനാശമുണ്ടായ പാടശേഖരം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ സന്ദര്‍ശിച്ചു. പ്രകൃതിക്ഷോഭത്തില്‍ നഷ്ടമായ വിത്തുകള്‍ ഉടന്‍ നല്‍കണമെന്ന് കൃഷി അസി ഡയറക്ടറോട് ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കുമെന്ന് അസി: ഡയറക്ടര്‍ പറഞ്ഞു. നഷ്ടം സംബന്ധിച്ച് കൃഷിഓഫീസര്‍ പി.എസ് ആരുണി കൃഷി അസി ഡയറക്ടര്‍ക്ക റിപ്പോര്‍ട്ട് നല്‍കി. കര്‍ഷകരായ ചിറക്കകത്ത് അബൂബക്കര്‍, മധു, സമീജ് തുടങ്ങിയവര്‍ നഷ്ടങ്ങള്‍ വിവരിച്ചു.