പരപ്പനങ്ങാടിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍

പരപ്പനങ്ങാടി: അഞ്ചപ്പുര റെയില്‍വെ ഓവുപാലത്തിനടുത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന പതിനേഴ്കാരിക് നേരെ ശാരീരിക കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി പരീന്റെ പുരക്കല്‍ നൗഷാദ് (32) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം ക്ലാസ് കഴിഞ്ഞ് മറ്റൊരു വിദ്യാര്‍ത്ഥിനിയെ അവരുടെ വീട്ടിലാക്കി തിരിച്ചുവരുന്നതിനിടെ അഞ്ചപ്പുര ഒന്നാം റെയില്‍വെ ഓവുപാലത്തിനടുത്ത് വെച്ചാണ് സംഭവം.

സമീപത്തെ കോണ്‍ഗ്രീറ്റ് പാതയോരത്ത് തനിച്ചിരുന്ന യുവാവ് കടന്നുപിടിച്ച് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക് കുട്ടിയെ വലിച്ചഴിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി വാവിട്ട് നിലവിളിച്ചതിനാല്‍ സമീപത്ത് നിന്നും ആരോ ഓടിയെത്തിയതിനാല്‍ ഇയാള്‍ പിടിവിട്ട് ഓടിമറിയുകയായിരുന്നു. രക്ഷിതാവ് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്യേഷണത്തിലാണ് പ്രതി പിടിയിലായത് ‘ .ഇയാളെ കോടതി റിമാന്റ് ചെയ്തു.

error: Content is protected !!