തിരൂരങ്ങാടി : മുന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും ജെ.ആര്‍.സി കൗണ്‍സിലറുമായ കെ. അനില്‍ കുമാറിന്റെ സ്മരണയ്ക്കായി ജെ ആര്‍ സി. പരപ്പനങ്ങാടി സബ് ജില്ല ഏര്‍പ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് കെ.പി. ബിന്ദു അര്‍ഹത നേടി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ടീച്ചറും ആ മേഖലയില്‍ അവര്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പുരസ്‌കാരം ലഭിച്ചത്.ഒക്ടോബര്‍ 14 ന് സിബി.എച്ച്.എസില്‍ വെച്ച് ഉപഹാരം സമര്‍പ്പിക്കുമെന്ന് ജെ.ആര്‍.സി. പരപ്പനങ്ങാടി സബ് ജില്ലാ ഭാരവാഹികളായ പി.വിനോദ്, ജിനി.എ, ആശിഷ് തുടങ്ങിയവര്‍ അറിയിച്ചു.