രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ അതിദരിദ്രരുടെ ജീവിതം മെച്ചപ്പെട്ട നിലയിലേക്ക് മാറും ; എംവി ഗോവിന്ദന്‍

കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വര്‍ഷത്തിനുള്ളില്‍ മെച്ചപ്പെട്ട നിലയിലേക്ക് മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ബിജെപി സര്‍ക്കാരും നരേന്ദ്രമോഡിയും അദാനിയെയും അംബാനിയെയും ദത്തെടുത്തപ്പോള്‍ എല്‍ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്തത് 64006 അതി ദരിദ്ര കുടുംബങ്ങളെയാണ്. ഇന്ത്യയിലെ ആദ്യത്തെ അതിദരിദ്രത്തില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്ര ശ്രമം. 56000 കോടി കേന്ദ്രം നിഷേധിക്കുമ്പോള്‍ കേരളത്തിലെ ക്ഷേമപദ്ധതികള്‍ പ്രതീക്ഷിച്ച നിലയില്‍ നടപ്പാക്കാനാവാത്ത സ്ഥിതിയാണ്. സംവരണമെന്ന പേരില്‍ പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് കേന്ദ്രം. അവര്‍ പറഞ്ഞ 33 ശതമാനം സ്ത്രീ സംവരണം വരുന്ന തെരഞ്ഞെടുപ്പിലില്ല. 2021 ലെ സെന്‍സസ് ഇതുവരെ നടന്നില്ല. ജാതി സെന്‍സസിനെ സംഘപരിവാര്‍ എതിര്‍ക്കുന്നത് സവര്‍ണ മേധാവിത്വം നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ്. ഏക സിവില്‍ കോഡിലെ സംഘപരിവാര്‍ നിലപാട് വ്യാജമാണ്. ഹിന്ദുത്വ അജന്‍ഡയല്ലാതെ ഭരണഘടനയില്‍ അധിഷ്ഠിതമായ മതനിര പേക്ഷ കാഴ്ചപ്പാട് അവര്‍ അംഗീകരിക്കില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

error: Content is protected !!