മലപ്പുറം : മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി മലപ്പുറം എം.എസ്.പി സ്‌കൂളിൽ എസ്.പി.സി, എൻ.എസ്.എസ് വളണ്ടിയർമാർക്ക് കേരളഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. മാലിന്യങ്ങൾ തരംതിരിച്ചു വയ്ക്കുന്നതിനെ കുറിച്ചും അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് യൂസർ ഫ്രീ നൽകി കൈമാറേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ബോധവത്കരണം നടത്തി.
വിവിധ മാലിന്യ സംസ്‌കരണ ഉപാധികൾപരിചയപ്പെടുത്തി. മാലിന്യമുക്ത നവകേരളനിർമിതിക്കായി പ്രതിജ്ഞയെടുത്തു. കെ.എസ്.ഡബ്ല്യു.എം.പി സോഷ്യൽ എക്സ്പെർട്ട് പി.ഡി ഫിലിപ്പ് നേതൃത്വം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ രേഖ മേലയിൽ, സ്റ്റാഫ് സെക്രട്ടറി ഡോ.എസ്.സ്മിത, എ.കെ രമ്യ, കെ.എസ്.ഡബ്ല്യു.എം.പി ടീം അംഗങ്ങളായ വി.ആർ സതീശൻ, മുഹമ്മദ് സുഹൈബ് എന്നിവർ പങ്കെടുത്തു.