മഹാരാഷ്ട്രയിലെ അമരാവതി യൂണിവേഴ്‌സിറ്റിയില്‍ വെച്ചു നടന്ന ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ നാല്പത്തിയാറാമത് അഖിലേന്ത്യ സസ്യശാസ്ത്ര സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഗവേഷകര്‍ക്ക് അംഗീകാരം.
സസ്യശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ കീഴില്‍ ഈ വര്‍ഷം ഇന്ത്യയിലെ സോണറില ജനുസ്സിന്റെ വര്‍ഗീകരണ പഠനത്തില്‍ ഗവേഷണം പൂര്‍ത്തീകരിച്ച ഡോ. എസ് രശ്മി തന്റെ പ്രബന്ധാവതരണത്തിലൂടെ വുമണ്‍ ബൊട്ടാണിസ്‌റ് അവാര്‍ഡ് നേടി. തൃശ്ശൂര്‍ ചേലക്കര സ്വദേശിനിയായ രശ്മി ഇപ്പോള്‍ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ റിസര്‍ച്ച് അസോസിയേറ്റാണ്.
ബ്രയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മഞ്ജു സി. നായരുടെ നേതൃത്വത്തില്‍ നെല്ലിയാമ്പതി മലനിരകളിലെ ബ്രയോഫൈറ്റുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന പാലക്കാട് മുതുതല സ്വദേശിനി സജിത മേനോന്‍ തന്റെ പഠനാവതരണത്തിലൂടെ കെ.എസ്. ബില്‍ഗ്രാമി ഗോള്‍ഡ് മെഡലും ഒരു വിഭാഗം ബ്രയോഫൈറ്റുകളുടെ പ്രത്യുല്പാദന രീതികളുടെ പഠനാവതരണത്തിലൂടെ പത്തിരിപ്പാല സ്വദേശിനി പി.എം. വിനീഷയും മികച്ച പ്രബന്ധാവതരണത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കി.
ഫോട്ടോ- ഡോ. എസ്. രശ്മി, സജിത മേനോന്‍, പി.എം. വിനീഷ