Wednesday, August 20

ശിശുദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കായികതാരത്തെ ആദരിച്ച് അംഗൻവാടി ടീച്ചറും കുട്ടികളും

പാലത്തിങ്ങൽ : ശിശുദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കായികതാരത്തെ ആദരിച്ച് അംഗൻവാടി ടീച്ചറും കുട്ടികളും. ശിശുദിനത്തോടുബന്ധിച്ച് കൊട്ടന്തല അംഗൻ വാടിയിലെ ഗിരിജ ടീച്ചറും കുട്ടികളുമാണ് ദുബായിൽ വെച്ച് നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നാല് സ്വർണ്ണമെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കിയ അംഗൻവാടിയിലെ പൂർവ്വ വിദ്യാർത്ഥിയായ കെ.ടി. വിനോദിനെ ആദരിച്ചത്.

ഗിരിജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരത പ്രേരകും സാമൂഹ്യ പ്രവർത്തകനുമായ എ. സുബ്രഹ്മണ്യൻ , അംഗൻവാടി വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ കെ.കെ സുലൈമാൻ ,ലക്ഷ്മി കെ.ടി, ഇന്ദിര. എ ,പി.സി ശോഭന , സുനന്ദ പി , എന്നിവർ സംസാരിച്ചു. ആശ വർക്കർ മിനി നന്ദിയും അറിയിച്ചു.കൂടാതെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഗോപിക, ബിനി എന്നിവരുടെ നേതൃത്വത്തിൽ സ്ക്രീനിംഗും സംഘടിപ്പിച്ചു.

error: Content is protected !!