ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലുള്ളവർക്കായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഫിഷിങ് ബോട്ട് മെക്കാനിക്ക് പരിശീലന കോഴ്‌സിന് എട്ടാംതരം പാസായവരിൽ നിന്നും കടൽവിഭവ സംസ്‌കരണ കോഴ്‌സിലേക്ക് അഞ്ചാതരം പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ 28ന് മുമ്പായി അടുത്തുളള മത്സ്യഭവനിൽ അപേക്ഷ സമർപ്പിക്കണം.. പ്രായപരിധി 18നും 35നും ഇടയിൽ. ഫോൺ: 0494 2666428.

———–

സീറ്റ് ഒഴിവ്

വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക ട്രെയിനിങ് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് നവംബർ 25നുള്ളിൽ അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ബി.എ ഹിന്ദി വിജയിച്ചിരിക്കണം. പ്രായപരിധി 17നും 35 ഇടക്ക്. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണം ലഭിക്കും. വിലാസം: പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂർ, പത്തനംതിട്ട ജില്ല. ഫോൺ: 04734296496, 8547126028.

———–

സൗജന്യ പരിശീലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രം നവംബര്‍ 21 ന് ‘ഓമനപ്പക്ഷികളുടെ പരിപാലനം ‘ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന് താല്‍പര്യമുള്ളവര്‍ 0494-296 2 296 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

———

ടെൻഡർ ക്ഷണിച്ചു

മലപ്പുറം താലൂക്ക് ആശുപത്രിയിലെ നേത്ര രോഗ വിഭാഗത്തിലേക്ക് മരുന്നുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 25ന് വൈകീട്ട് മൂന്നിനുള്ളിൽ ടെൻഡറുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രിയുമായി ബന്ധപ്പെടാം. ഫോൺ: 0483 2734866.

———–

ഹെൽത്ത് നഴ്‌സ് നിയമനം

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്റെ നിലവിലുള്ള ഒഴിവിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നു. അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യരായ അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം നവംബർ 22ന് രാവിലെ 10.3ന് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാവണം.

———

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷത്തെ ഡിഗ്രി, പ്രൊഫഷനൽ കോഴ്സുകളിലേക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2023 മെയ് 31ന് രണ്ടുവർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ച് വരുന്ന് തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. കേരളത്തിലെ ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത ഫുൾടൈം കോഴ്സുകളിൽ ഡിഗ്രി, പി.ജി, പ്രൊഫഷനൽ കോഴ്സുകൾ, പോളിടെക്നിക്, എൻജിനീയറിങ്, മെഡിസിൻ, അഗ്രികൾച്ചർ, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം.

അപേക്ഷാ ഫോം പത്ത് രൂപ നിരക്കിൽ ബോർഡിന്റെ എല്ലാ ഓഫീസുകളിൽനിന്നും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകുന്ന അപേക്ഷാ ഫോറങ്ങൾ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എല്ലാം ഓഫീസുകളിലും ഡിസംബർ 31 വരെ സ്വീകരിക്കും. ഫോൺ: 0495 2760509.

———

ഗസ്റ്റ് ട്രേഡ്‌സ്മാൻ നിയമനം

ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം. ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഒഴിവുള്ള ട്രേഡ്‌സ്മാൻ (ഷീറ്റ് മെറ്റൽ, കമ്പ്യൂട്ടർ) തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സിയും അനുയോജ്യമായ ട്രേഡിൽ ഐ.ടി.ഐ/കെ.ജി.സി/എൻ.സി.വി.ടി അല്ലെങ്കിൽ അനുയോജ്യമായ ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 21ന് രാവിലെ 11ന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം.

error: Content is protected !!