Saturday, July 12

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും(ഇ.എസ്.ഐ.സി) സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്‌റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. നിധി ആപ്‌കെ നികാത്ത് അല്ലെങ്കില്‍ സുവിധ സമാഗം എന്ന പേരില്‍ മാര്‍ച്ച് 27ന് രാവിലെ ഒന്‍പതിന് മഞ്ചേരി കരുവമ്പ്രം എന്‍.എസ്.എസ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസില്‍വച്ചാണ് പരിപാടി നടത്തുന്നത്. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ തുടങ്ങി താല്‍പര്യമുള്ള വ്യക്തികള്‍https://qrco.de/betVxw സന്ദര്‍ശിച്ചോ വേദിയിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം

———

സീറ്റ് ഒഴിവ്

അരീക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു, ബിരുദ യോഗ്യതകളുള്ളവർക്കായി നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ് ആൻഡ് ടിക്കറ്റിങ് കൺസൾട്ടന്റ് കോഴ്‌സിന് ഏതാനും സീറ്റുകൾകൂടി ഒഴിവുണ്ട്. താത്പര്യമുള്ളവർ ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 9037723093.

—————

അവധി ദിവസങ്ങളിലും നികുതി സ്വീകരിക്കും

ചെറുകാവ് ഗ്രാമപഞ്ചായത്തിലെ നികുതി ദായകരുടെ സൗകര്യാർത്ഥം അവധി ദിവസങ്ങളായ മാർച്ച് 24, 28, 29, 31 തീയതികളിൽ കെട്ടിട നികുതി സ്വീകരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്നുപ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

—————-

എട്ടാം ക്ലാസ് പ്രവേശനം

കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ 2024-25 അധ്യയന വർഷത്തെ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.polyadmission.org/ths എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായും സ്‌കൂളിൽ തയാറാക്കിയ ഹെൽപ് ഡെസ്‌ക് വഴിയും അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ മൂന്നിനകം അപേക്ഷിക്കണം. ഫോൺ: 9400006488, 9895835549, 9526190448.

error: Content is protected !!