കോഴിക്കോട് : ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സക്ക് വരുന്ന നിര്‍ധരാരായ രോഗികളോടുള്ള അധികൃതരുടെ അനാസ്ഥക്കെതിരെ എസ് ഡി പി ഐ കോഴിക്കോട് കോര്പ്പറേഷന് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് ജില്ല ജനറല്‍ സെക്രട്ടറി റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ കബീര്‍ അധ്യക്ഷനായിരുന്നു. എസ് ഡി ടി യൂ ജില്ല സെക്രട്ടറി ഗഫൂര്‍, എസ് ഡി പി ഐ ബേപ്പൂര്‍ മണ്ഡലം സെക്രട്ടറി ഷാനവാസ് എന്നിവര്‍ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ചു. സൗത്ത് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷിജി സ്വാഗതവും നോര്‍ത്ത് മണ്ഡലം സെക്രട്ടറി സഹദ് മായനാട് നന്ദിയും പറഞ്ഞു.