Monday, August 18

കരുമ്പില്‍ – ചുള്ളിപ്പാറ റോഡില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി : കരുമ്പില്‍ – ചുള്ളിപ്പാറ റോഡില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ വെന്നിയൂര്‍ കെ, എസ്.ഇ, ബി അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ, ബിജുവിന് നിവേദനം നല്‍കി. ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന വൈദ്യുതി പോസ്റ്റ് എ, ബി, സി, കേബിള്‍ സ്ഥാപിച്ച് ഉടന്‍ മാറ്റി സ്ഥാപിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

കരുമ്പില്‍ – ചുള്ളിപ്പാറ റോഡില്‍ വൈദ്യുതി പോസ്റ്റ് മൂലം ഗതാഗതകുരുക്ക് പതിവായിരിക്കുകയാണെന്നും പരിഹാര നടപടി എത്രയും വേഗം സ്വീകരിക്കണമെന്നും ഇതിന് ആവശ്യമായ അടിയന്തര നടപടി വേണമെന്നും ഇഖ്ബാല്‍ കല്ലുങ്ങല്‍ ആവശ്വപ്പെട്ടു.

error: Content is protected !!