ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.കല്ലുര്‍മ്മ സ്വദേശി തലേക്കര രാജന്‍(38) ആണ് മരിച്ചത്. ചങ്ങരംകുളം ചിറവല്ലൂല്‍ റോഡില്‍ ഐനിച്ചോട് സ്കൂളിനടുത്ത് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.

ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ഗുഡ്സ് ഓട്ടോ എതിരെ വന്ന രാജന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രാജനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!