തിരൂരങ്ങാടി ജി. എൽ. പി .സ്കൂളിൽ മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ശുചിത്വ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുൻസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഹ്റാബി ഉദ്ഘാടനം ചെയ്തു.
തിരൂരങ്ങാടി ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബോധവൽക്കരണ ക്ലാസ് നയിച്ചു. ആരോഗ്യമുള്ള സമൂഹത്തിന് ശുചിത്വമുള്ള പരിസരമാണ് വേണ്ടതെന്നും ശുചിത്വ പരിപാലനത്തിലെ പോരായ്മയാണ് 90% രോഗങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളിലെ ശുചിത്വ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു . പരിപാടിയിൽ പി .ടി .എ എക്സിക്യൂട്ടീവ് അംഗം ജാഫർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. പരിപാടിയിൽ രക്ഷിതാക്കളും പി.ടി.എ അഗങ്ങളും പങ്കെടുത്തു. പ്രധാനധ്യാപകൻ സ്വാഗതവും അസ്മാബി ടീച്ചർ നന്ദിയും പറഞ്ഞു.