- സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പ്
കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫസ്റ്റ് സ്റ്റാറ്റ്യൂട്ട് 1975, അധ്യായം 1, സ്റ്റാറ്റ്യൂട്ട് 15 പ്രകാരം വോട്ടര്‍പ്പട്ടികയില്‍ തിരുത്തല്‍, കൂട്ടിച്ചേര്‍ക്കല്‍, ഒഴിവാക്കല്‍ മുതലായവയ്ക്ക് 30 – ന് വൈകീട്ട് 4 മണിക്കുള്ളില്‍ രജിസ്ട്രാര്‍ & റിട്ടേണിംഗ് ഓഫീസര്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്, കരട് വോട്ടര്‍പട്ടിക വെബ്സൈറ്റില്‍. .ആര്‍ 1591/2023
- കോണ്ടാക്ട് ക്ലാസ് മാറ്റി
കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം സ്റ്റഡി സെന്‍ററുകളായ ഗവ. കോളേജ് മലപ്പുറം, സെന്‍റ് തോമസ് കോളേജ് തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ 16 – ന് നടത്താനിരുന്ന 2023 പ്രവേശനം ബി.എ. /ബി.കോം. / ബി.ബി.എ. വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസ്സുകള്‍ മാറ്റിവച്ചു. പുതുകിയ തീയതി പിന്നീട് അറിയിക്കും. 17 മുതല്‍ ക്ലാസ്സുകള്‍ ഷെഡ്യൂള്‍ പ്രകാരം നടക്കുന്നതാണ്. മറ്റു സെന്‍ററുകളിലെ ക്ലാസ്സുകള്‍ മാറ്റമില്ലാതെ നടക്കും. .ആര്‍ 1592/2023
- അസിസ്റ്റന്‍റ് പ്രൊഫസര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസില്‍ എം.ബി.എ റഗുലര്‍ , എം.ബി.എ ഇന്‍റര്‍നാഷണല്‍ ഫൈനാന്‍സ്, എം.ബി.എ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്‍റ് എന്നീ പ്രോഗ്രാമുകളില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷിച്ചവരില്‍ യോഗ്യരായി കണ്ടെത്തിയവര്‍ക്കുള്ള അഭിമുഖം 26 – ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ വച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍
- പരീക്ഷാ അപേക്ഷാ
സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (IET) ഒന്നാം സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2023 റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2024 ജനുവരി 8 വരെയും 180 രൂപ പിഴയോടെ ജനുവരി 10 വരെയും അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്ട്രേഷന്‍ – ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടീമീഡിയ (CUCBCSS – UG) സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് നവംബര്‍ 2020, രണ്ടാം സെമസ്റ്റര്‍ ബി.എ മള്‍ട്ടീമീഡിയ (CUCBCSS – UG) സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ഏപ്രില്‍ 2021 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 28 വരെയും 180 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ (CBCSS – UG) ബി.എ./ബി.എസ് സി/ ബി. കോം/ ബി.ബി.എ./ ബി.എ. അഫ്സല്‍ ഉല്‍മ റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ഏപ്രില്‍ 2024, ബി.എ. മള്‍ട്ടീമീഡിയ റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ഏപ്രില്‍ 2024, സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ഏപ്രില്‍ 2023 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2024 ജനുവരി 3 വരെയും 180 രൂപ പിഴയോടെ 5 വരെയും അപേക്ഷിക്കാം.
എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ (CUCBCSS – UG) ബി.എ./ബി.എസ് സി/ ബി. കോം/ ബി.ബി.എ./ ബി.എ. അഫ്സല്‍ ഉല്‍മ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ഏപ്രില്‍ 2024 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2024 ജനുവരി 3 വരെയും 180 രൂപ പിഴയോടെ 5 വരെയും അപേക്ഷിക്കാം.
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. (ഹോണേഴ്സ്) ഡിസംബര്‍ 2023, അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ബിരുദം (3 വര്‍ഷം) മെയ് 2023 സേവ് എ ഇയര്‍ (SAY) പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 180 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്‍റഗേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം. എല്‍.എല്‍.ബി. (ഹോണേഴ്സ്) ഒക്ടോബര്‍ 2022 സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2024 ജനുവരി 12 വരെയും 180 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
- പരീക്ഷ
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. മലയാളം റഗുലര്‍ നവംബര്‍ 2023, സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് നവംബര്‍ 2022 പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം 2024 ജനുവരി – 3 ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ എം.എ. മലയാളം റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് നവംബര്‍ 2023 പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം 2024 ജനുവരി – 3 ന് തുടങ്ങും
- പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്) നവംബര്‍ 2022 റഗുലര്‍/ സപ്ലിമെന്‍ററി, ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്) ഏപ്രില്‍ 2022 സപ്ലിമെന്‍ററി, നാലാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്) ഏപ്രില്‍ 2022 റഗുലര്‍/ സപ്ലിമെന്‍ററി, നാലാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്) നവംബര്‍ 2022 സപ്ലിമെന്‍ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
- പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2023 റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം / ബി. എച്ച്. എ (CBCSS – UG) റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ഏപ്രില്‍ 2023, നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം / ബി. എച്ച്. എ (CUCBCSS – UG) സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 2024 ജനുവരി 2 വരെ അപേക്ഷികാം.