മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഗതാഗതം തടസ്സപ്പെടും

നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ എടക്കര പഞ്ചായത്തിലെ മരംവെട്ടിച്ചാൽ-തളിപ്പാടം-നെല്ലിക്കുത്ത് റോഡിൽ ഡിസംബർ 18 മുതൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പി.എം.ജി.എസ്.വൈ (പി.ഐ.യു) എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

———-

അങ്കണവാടി ഹെൽപ്പർ അഭിമുഖം

അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന് കീഴിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് അങ്കണവാടി ഹെൽപ്പർ സെലക്‍ഷൻ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനായി അഭിമുഖം നടത്തുന്നു. അറിയിപ്പ് ലഭിച്ചവർ ഡിസംബർ 21ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഊർങ്ങാട്ടിരി പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. അഭിമുഖ അറിയിപ്പ് ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 04832852939, 9188959781.

———-

ഡാക് അദാലത്ത്

മഞ്ചേരി പോസ്റ്റേൽ ഡിവിഷന് കീഴിലെ ഡാക്ക് അദാലത്ത് 2023 ഡിസംബർ 21 രാവിലെ 11ന് മഞ്ചേരി പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും. മഞ്ചേരി ഡിവിഷന് കീഴിലുള്ള തപാൽ മേഖലയിലെ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ അദാലത്തിൽ അറിയിക്കാം. പരാതികൾ പോസ്റ്റ് ഓഫീസ് സൂപ്രണ്ട്, മഞ്ചേരി ഡിവിഷൻ, മഞ്ചേരി – 676121 എന്ന വിലാസത്തിൽ ഡിസംബർ 19ന് മുമ്പായി അയക്കണം. പരാതി അയക്കുന്ന കവറിന് പുറത്ത് ‘ഡാക് അദാലത്ത്’ എന്ന് എഴുതിയിരിക്കണം.

————

വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ നിയമനം

വണ്ടൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ താല്‍ക്കാലിക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഗവ. അംഗീകൃത എ.എന്‍.എം കോഴ്‌സ്, കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫസ് കൗണ്‍സിന്റെ രജിസ്‌ട്രേഷന്‍ എന്നിവയാണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റെ യോഗ്യത. ഗവ. അംഗീകൃത ഫാര്‍മസി ഡിപ്ലോമ, കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ പുതുക്കിയ രജിസ്‌ട്രേഷന്‍ എന്നിവയാണ് ഫാര്‍മസിസ്റ്റ് തസ്തികയുടെ യോഗ്യത. ഗവ. അംഗീകൃത ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി കോഴ്‌സ്, കേരള പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ എന്നിവയാണ് ലാബ് ടെക്‌നീഷ്യന്‍ തസ്തികയുടെ യോഗ്യത. മൂന്ന് തസ്തികകളിലേക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയുടെ അഭിമുഖം ഡിസംബര്‍ 23ന് രാവിലെ 11 മണിക്കും ഫാര്‍മസിസ്റ്റ് തസ്തികയുടേത് രാവിലെ 11.30നും ലാബ് ടെക്‌നീഷ്യന്‍ തസ്തികയുടേത് ഉച്ചക്ക് 12.30നും താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുമ്പ് എത്തിച്ചേരണം.

—————-

ഡോക്ടര്‍ നിയമനം

വാഴക്കാട് ഗവ. കുടുംബാരോഗ്യ കേന്ദ്രത്തില്‍ എന്‍.എച്ച്.എമ്മിനു കീഴിൽ ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ 18ന് രാവിലെ 11 മണിക്ക് കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എം.ബി.ബി.എസ് യോഗ്യതയുള്ള ടി.സി.എം.സി രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

———–

error: Content is protected !!