
കാസര്‍കോട്: ഒമ്പത് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാധ്യാപകന് 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കാസര്‍കോട് പൈവളിഗെ സുങ്കതകട്ട സ്വദേശി ആദത്തിനെ(38)യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇരുപത് വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ 2വര്‍ഷംകൂടി അധികതടവും കോടതി വിധിച്ചിട്ടുണ്ട്.
2019 ലാണ് കേസിനാസ്പദമായ സംഭവം. ഒമ്പത് കാരിയെ ഇയാള്‍ മദ്രസയില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം. കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.