Monday, August 18

കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം ; ബി.ജെ.പി മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

തൃശ്ശൂര്‍: വെള്ളാഞ്ചിറയില്‍ കോഴിഫാമിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. സംഭവത്തില്‍ ബി.ജെ.പി. മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. നാടകനടന്‍ കൂടിയായ ആളൂര്‍ പൊരുന്നകുന്ന് പീണിക്കപറമ്പില്‍ പി.വി. ലാലു (53) കൂട്ടാളി കട്ടപ്പന താണിക്കപ്പാറ ലോറന്‍സ്(50) എന്നിവരാണ് പിടിയിലായത്. ചാലക്കുടി, ഇരിഞ്ഞാലക്കുട ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ബിജെപി പ്രദേശിക നേതാവും മുന്‍ അളൂര്‍ പഞ്ചായത്ത് അംഗവുമായിരുന്ന ലാലായിരുന്നു വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തിന്റെയും കോഴി ഫാമിന്റെയും നടത്തിപ്പുകാരന്‍. കര്‍ണ്ണാടകയില്‍ നിന്ന് സ്പിരിറ്റ് എത്തിച്ച് വ്യാജമദ്യം നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് ആറുമാസമായി നടന്നു വരികയായിരുന്നു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജമദ്യ കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്ന് വ്യാജമദ്യം എത്തിച്ച ശേഷം വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് ഗോഡൗണ്‍ ആയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇത് ഒരു കോഴിഫാം ആയിരുന്നു. ഇതിനടുത്തായി കോഴിത്തീറ്റ സൂക്ഷിച്ചിരുന്നതിനടുത്ത് ഇരുട്ട് മുറിയിലാണ് മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്നത്.

error: Content is protected !!