
വേങ്ങര : ഊരകം, കണ്ണമംഗലം പഞ്ചായത്തുകളിലെ കരിങ്കല്‍ ക്വോറികളിലും മിനി ഊട്ടി, ചെരുപ്പടി മല തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളും എംഡി എം എ വില്പന നടത്തുന്ന യുവാവിനെ വേങ്ങര പൊലിസ് പിടികൂടി. കണ്ണമംഗലം തോട്ടശ്ശേരിയറ കൂര്‍ക്കം പറമ്പില്‍ പള്ളിയാളി വീട്ടില്‍ മുഹമ്മദ് റാഫി (37) യാണ് ചെരുപ്പടി മലയില്‍ വച്ച് ഒമ്പത് ഗ്രാമിലധികം തൂക്കം വരുന്ന എംഡിഎംഎ യുമായി പൊലിസിന്റെ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി എസ് ശശിധരന്‍ ഐ പി എസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുണ്ടോട്ടി ഡിവൈഎസ്പി മൂസ്സ വള്ളിക്കാടന്റെ നിര്‍ദ്ദേശത്തില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ നിരവധി കേസ്സുകളുള്ളതായും പൊലിസ് പറഞ്ഞു. പ്രതിയെ മലപ്പുറം സി ജെ എം കോടതിയില്‍ ഹാജരാക്കി റിമാണ്ടു ചെയ്തു.