
മലപ്പുറം: മഞ്ചേരിയില്‍ വയോധികനെ കണ്ണില്‍ മുളകുപൊടി ക്രൂരമായി മര്‍ദിച്ചു. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. അടുത്ത ബന്ധുവാണ് ക്രൂരമായി മര്‍ദിച്ചത്. സ്ഥല തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. ബന്ധു യൂസഫും മകന്‍ റാഷിനുമാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഉണ്ണി മുഹമ്മദും കുടുംബവും പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് ഇതുവരെ നടപടി എടുത്തില്ലെന്നും ഉണ്ണി മുഹമ്മദ് ആരോപിക്കുന്നു.
സംഭവം നടന്നയുടന്‍ പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണി മുഹമ്മദ്. ഇയാളുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും, പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.