വിദേശത്തേക്ക് പോകനെത്തിയ യുവാവ് വിമാനത്താവളത്തിൽ മരിച്ചു

തിരൂരങ്ങാടി: കൊളപ്പുറം ആസാദ് നഗറിലെ പരേതനായ തൊട്ടിയിൽ സൈതലവിയുടെ മകൻ മുഹമ്മദ് ബഷീർ (43) ആണ് മരിച്ചത്. അവധി കഴിഞ്ഞു ദമാമിലേക്ക് മടങ്ങാൻ ഇന്ന് രാവിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയതായിരുന്നു.വിമാനത്തില്‍ കയറുന്നതിനായി ബോര്‍ഡിങ് പാസ് ലഭിച്ച ശേഷം സുരക്ഷ പരിശോധനകള്‍ നടത്തുന്നതിനായി പോകും വഴി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം എത്തി പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാത്രി ഖബറടക്കും. മാതാവ്, നഫീസ. ഭാര്യ, ഹസീന. ദമ്മാമിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ആയിരുന്നു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8

മക്കൾ: ഫാത്തിമ ബിൻസിയ, ആഇശത്തു നിസ്‌ഫ. സഹോദരങ്ങൾ, മൊയ്തീൻ കുട്ടി, കുഞ്ഞിമുഹമ്മദ്, ഫാറൂഖ്, ജലീൽ, ഖദീജ, ഖമറുന്നിസ

error: Content is protected !!