തേഞ്ഞിപ്പലം : കലിക്കറ്റ് സർവകലാശാലയിൽ പഠിച്ചു കൊണ്ടിരിക്കെ മരണമടഞ്ഞ പി ഷെഹന്റെ സ്മരണയ്ക്കായി രൂപീകരിച്ച പി ഷെഹൻ സ്റ്റഡി സർക്കിളിന്റെ നേതൃത്വത്തിൽ എൻഡോവ്മെന്റ് വിതരണം നടന്നു. ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ നടന്ന പരിപാടി വൈസ് ചാൻസലർ ഡോ.എം കെ ജയരാജ് ഉദ്ഘടാനം ചെയ്തു. പി ഷഹൻ സ്റ്റഡി സർക്കിൾ ചെയർമാൻ എ വി ലിനീഷ് അധ്യക്ഷനായി.
ഷെഹന്റെ ബാപ്പയും എഴുത്തുകാരനുമായ അബ്‌ദുള്ളകുട്ടി എടവണ്ണ എഴുതിയ “ഓരോ പറവയും ഓരോ രഹസ്യമാകുന്നു” എന്ന പുസ്തകം നോവലിസ്റ്റ് അജയ് പി മങ്ങാട്ടിന് നൽകി വൈസ് ചാൻസലർ പ്രകാശനം ചെയ്തു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം കെ അനുശ്രീ, കലിക്കറ്റ് സർവകലാശാല സെനറ്റ് അംഗങ്ങളായ വി എസ് നിഖിൽ, സി എച്ച് അമൽ, ഇൻ്റഗ്രേറ്റഡ് പിജി ഡയറക്ടർ ഡോ.ബിജു മാത്യു, ഡിഎസ് യു ചെയർമാൻ ജ്യോബിഷ്, ഷെഹൻ സ്റ്റഡി സർക്കിൾ കൺവീനർ മുഹമ്മദ് സാദിഖ്, കെ ഹരിമോൻ, ഐശ്വര്യ എന്നിവർ സംസാരിച്ചു.
യുജിസി നെറ്റ്, ജെആർഫ്, മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം എന്നിവ നേടിയവരെയും അനുമോദിച്ചു.