മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ടെന്‍ഡര്‍ പരസ്യം/ റീ ടെന്‍ഡര്‍ പരസ്യം പ്രസിദ്ധീകരിച്ചു

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ എം.പി ലാഡ്‌സ്, എം.എല്‍.എ എസ്.ഡി.എഫ്, 2023-24 വാര്‍ഷിക പദ്ധതി എന്നിവയില്‍ നടപ്പാക്കുന്ന നാല് പ്രവൃത്തികള്‍ ഏറ്റെത്ത് നടപ്പാക്കുന്നതിനുള്ള ടെന്‍ഡര്‍ പരസ്യം/ റീ ടെന്‍ഡര്‍ പരസ്യം എന്നിവ https://etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഫോണ്‍: 04832850047

——————–

മരം ലേലം

മലപ്പുറം നഗരസഭ ബസ് സ്റ്റാൻഡിനോട് ചേർന്ന് കോരങ്ങോട് പള്ളിയാളി ശ്മശാനത്തിന് സമീപം റവന്യു ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ചീനിമരം/മഴമരം ഫെബ്രുവരി 23ന് രാവിലെ 10.30ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യുമെന്ന് ഏറനാട് തഹസിൽദാർ അറിയിച്ചു. ഫോൺ: 04832766121.

————–

പൊതു തെളിവെടുപ്പ് നാളെ

ഏറനാട് താലൂക്കിലെ പെരകമണ്ണ വില്ലേജില്‍പെട്ട 217/2 റീ സര്‍വേ നമ്പറിലും, എടവണ്ണ വില്ലേജില്‍പെട്ട 111/1/4, 113/1/2 റീ സര്‍വേ നമ്പറുകളിലും സ്ഥിതി ചെയ്യുന്ന 7.2505 ഹെക്ടര്‍ സ്ഥലത്ത് ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് നാളെ (ഫെബ്രുവരി 13) രാവിലെ 11.30ന് എടവണ്ണ പഞ്ചായത്തിലെ പത്തപ്പിരിയം വി.എ മാള്‍ വായനശാലയില്‍ നടക്കും.

————

വിവരാവകാശ കമ്മീഷൻ സിറ്റിങ് 15 ന്

സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.കെ.എം ദീലീപ് ഫെബ്രുവരി 15ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ മലപ്പുറം ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും.

————–

വിജിലൻസ് സമിതി യോഗം

മലപ്പുറം ജില്ലാതല വിജിലൻസ് സമിതി യോഗം ഫെബ്രുവരി 15 ന് രാവിലെ 11ന് ജില്ലാ കളക്ടറുടെ ചേംബറിൽ ചേരും. പൊതുസേവകരുടെ അഴിമതി സംബന്ധിച്ച പരാതികൾ സമിതിയിൽ നൽകാം.

————-

വൈദ്യുതി മുടങ്ങും

എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ഫെബ്രുവരി 13) രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ കോട്ടയ്ക്കൽ ടൗൺ, ആര്യവൈദ്യശാല, പറപ്പൂർ, എടരിക്കോട്, കാവതികളം, വേങ്ങര, ടെസ്റ്റിൽ എന്നീ 11 കെ.വി ഫീഡറുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

———-

ലേലം ചെയ്യും

മലപ്പുറം ഡി.ഡി.ഇ ഓഫീസ് വളപ്പിൽ നിൽക്കുന്നതും മലപ്പുറം താലൂക്ക് ആശുപത്രി കെട്ടിടത്തിനും ജീവനക്കാർക്കും അപകടഭീഷണിയായി നിൽക്കുന്നതുമായ മഴമരത്തിന്റെ ആശുപത്രി കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ് നിൽക്കുന്ന മൂന്ന് ശാഖകൾ ഫെബ്രുവരി 21ന് രാവിലെ 11ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് ഏറനാട് തഹസിൽദാർ അറിയിച്ചു.

മലപ്പുറം സാക്ഷരതാ മിഷൻ ഓഫീസിന് സമീപത്ത് നിൽക്കുന്ന മരത്തിന്റെ ഓഫീസ് കെട്ടിടത്തിന് ഭീഷണിയായി നിൽക്കുന്ന നാല് ശിഖരങ്ങൾ ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിക്ക് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് ഏറനാട് തഹസിൽദാർ അറിയിച്ചു. ഫോൺ: 04832766121.

error: Content is protected !!