Tuesday, September 16

പ്രണയ നൈരാശ്യം; മുന്നിയൂർ സ്വദേശിയായ യുവാവ് വിഷം കുടിച്ച് പോലിസ് സ്റ്റേഷനിൽ

തിരൂരങ്ങാടി : പ്രണയ നൈരാശ്യത്തെ തുടർന്ന് എലിവിഷം കഴിച്ച് യുവാവ് പോലീസ് സ്റ്റേഷനിൽ അഭയം തേടി. മുന്നിയൂർ സ്വദേശിയായ യുവാവാണ് എലിവിഷം കഴിച്ചത്. ബാർബർ തൊഴിലായായ യുവാവ് ഇതര മതസ്ഥയായ പെണ്കുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു. പിന്നീട് പെണ്കുട്ടി പിന്തിരിഞ്ഞതിൽ മനംനൊന്താണ് വിഷം കുടിച്ചത് എന്നറിയുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. യുവാവ് സ്റ്റേഷനിലെത്തി താൻ എലിവിഷം കഴിച്ചതായി അറിയിക്കുകയായിരുന്നു. ആദ്യം പോലീസ് അവഗണിച്ചെങ്കിലും തിരിച്ചു പോകുന്നതിനിടെ യുവാവ് സ്റ്റേഷൻ മുമ്പിൽ വെച്ച് ചർധിച്ചു. ഇതോടെ പോലീസ് ഇയാളെ വിളിച്ചു കാര്യങ്ങൾ ചോദിച്ചറിയുകയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോകുകയും ചെയ്തു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

error: Content is protected !!