അധ്യാപക നിയമനം, നഴ്‌സ് നിയമനം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

താൽക്കാലിക അധ്യാപക നിയമനം

നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. പി.എസ്.സി നിയമനത്തിന് നിഷ്കർഷിക്കുന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഹയർസെക്കൻഡറി വിഭാഗം മലയാളം (ഒന്ന്), ഇംഗ്ലീഷ് (ഒന്ന്), കൊമേഴ്സ്

(രണ്ട്) , ഇക്കണോമിക്സ് (ഒന്ന്), കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ഒന്ന്), ഹൈസ്കൂൾ വിഭാഗം മാത്തമാറ്റിക്സ് (ഒന്ന്), മലയാളം (രണ്ട്) , ഹിന്ദി (ഒന്ന്), നാച്ചുറൽ സയൻസ് (ഒന്ന്), യു.പി വിഭാഗം ഡ്രോയിങ് (ഒന്ന്), മാനേജർ കം റസിഡൻറ് ട്യൂട്ടർ മെയിൽ (ഒന്ന് ) , ഫീമെയിൽ (ഒന്ന്) എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം തപാൽ വഴിയോ നേരിട്ടോ അപേക്ഷിക്കാവുന്നതാണ്. സീനിയർ സൂപ്രണ്ട്, ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ചന്തക്കുന്ന് (പി.ഓ), പിൻ 67 93 29 മലപ്പുറം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഇൻറർവ്യൂവിന് വെയ്റ്റേജ് മാർക്ക് നൽകി മുൻഗണന നൽകും. ഹയർസെക്കൻഡറി വിഭാഗത്തിന് 1205 രൂപയും ഹൈസ്കൂൾ വിഭാഗത്തിന് 1100 രൂപയും യുപി വിഭാഗത്തിന് 955 രൂപയും വേതനം ലഭിക്കുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനം തീയതി ഏപ്രിൽ 15. കൂടുതൽ വിവരങ്ങൾക്ക് 04931 295194.

————-

ക്വട്ടേഷൻ ക്ഷണിച്ചു

സപ്ലൈകോ പെരിന്തൽമണ്ണ താലൂക്കിലെ ഡിപ്പോയ്ക്ക് കീഴിലുള്ള എൻ.എഫ്.എസ്.എയുടെ ഗോഡൗണുകളിലേക്ക് ട്രാൻസ്‌പോർട്ടിങ് കോൺട്രാക്ടർമാരെ നിയമിക്കുന്നതിലേക്ക് സപ്ലൈകോ ക്വട്ടേഷൻ ക്ഷണിച്ചു. വിവിധ എഫ്.സി.ഐ ഡിപ്പോകൾ, സി.എം.ആർ മില്ലുകൾ എന്നിവിടങ്ങളിൽ നിന്നും റേഷൻ സാധനങ്ങൾ എടുക്കുന്നതിനും എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്നും റേഷൻ സാധനങ്ങൾ റേഷൻ കടകളിൽ വിതരണം നടത്തുന്നതിനും ചെയ്യുന്നതിനുമാണ് ക്വട്ടേഷൻ. കൂടുതൽ വിവരങ്ങൾ www.supplycokerala.com, www.extenders.Kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. ക്വട്ടേഷനുകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. മാർച്ച് 19ന് വൈകീട്ട് അഞ്ചിനുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 9447975263.

—————–

നഴ്‌സ് നിയമനം

പുളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ അഡീഷണൽ പരിരക്ഷാ യൂണിറ്റിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. അഭിമുഖം മാർച്ച് ഏഴിന് രാവിലെ ഒമ്പതിന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഗ്രാമപഞ്ചായത്തിലെ താമസക്കാർക്കും ബി.സി.സി.പി.എൻ കോഴ്സ് കഴിഞ്ഞവർക്കും മുൻഗണന ലഭിക്കും. ഫോൺ: 0483 2950900.

error: Content is protected !!