മലപ്പുറം : ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. തിരുന്നാവായ കളത്തില്‍ വെട്ടത്ത് വളപ്പില്‍ റാഫിറമീഷ ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഉടന്‍ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മോശയമായതിനെ തുടര്‍ന്ന് ആദ്യം വളാഞ്ചേരിയിലേയും പിന്നീട് കോട്ടയ്ക്കലിലെയും ആശുപത്രികളിലെത്തിച്ചു ചികിത്സ നല്കി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ചു.